ഇടവേള തുടരുന്നു...

സഹൃദയരേ,

വളരേ നാളുകൾക്ക് മുമ്പേ ഞാൻ തുടങ്ങി വെച്ചിരുന്ന ശ്രീശൈല ചരിതവും, ബ്ലോഗുകൾ ആകപ്പാടെ തന്നെയും കുറച്ചു കാലമായി കട്ടപ്പുറത്താണ് എന്നുള്ള കാര്യം ഈ കാലയളവിൽ ഇതു വഴി വന്നിരുന്നുവെങ്കിൽ നിങ്ങൾ ശ്രദ്ധിച്ചിരിക്കും.

ഉദ്യോഗപരവും സ്വകാര്യവുമായ കുറച്ച് തിരക്കുകൾ കാരണമാണ് ഈ ഇടവേള എന്ന് നിങ്ങളേവരേയും അറിയിക്കുന്നതിനോടൊപ്പം, കുറച്ച് കാലം കൂടെ ഈ വരൾച്ച തുടരാൻ സാദ്ധ്യത ഉള്ള വിവരം കൂടെ ഇവിടെ പറഞ്ഞ് കൊള്ളട്ടെ.

അധികം താമസിയാതെ തന്നെ പൂർവ്വാധികം ശക്തിയാർജ്ജിച്ച് ബൂലോകത്തേക്ക് തിരിച്ച് വരാൻ പറ്റുമെന്ന വിശ്വാസത്തോടെ…