എന്നും എപ്പോഴും - ധിത്തികി ധിത്തികി

ധിത്തികി ധിത്തികി - എന്നും എപ്പോഴും (2015)

( ജതി… )

ധിത്തികി ധിത്തികി ധെയ്
തക തധിമി തധിമി ധെയ്
മണിവർണ്ണന്റെ കണ്മുന്നിൽ ഗോപികളാടുകിലും…

Let the Gopikas dance in front of Krishna’s eyes

ധിത്തികി ധിത്തികി ധെയ്
തക തധിമി തധിമി ധെയ്
യദുബാലന്റെ മാറിൽ വന്നാളികൾ ചായുകിലും

Let them dance and sway on his chest

ഒരു പീലിത്തണ്ടുപോലെ
മണിയോടക്കുഴലുപോലെ
അമ്പാടി തുളസി പോലെ
നവനീത തളിക പോലെ
തവ രാഗം യമുനപോലെ
ആ… ആ… ആ…

Like a peacock’s plume, like a flute
Like Ambadi with the fragrance and the sacredness of Tulsi,
Like a sacred plate carrying freshly made butter
Your song is like the river Yamuna

രാധേ… യാദവ കുലമൗലേ…
കണ്ണനു നീയേ വനമാല… (2)

O Radha!, the pristine one who has roots from the yadava clan,
You are the wild-flower garland for Krishna

( ജതി… )

കാർമുകിലോ… യാമിനിയോ…
വാർകുഴലായ്… ഭാമിനിയേ…

Is it the rain clouds?
or the night?
the one with beautiful hair,
you, gorgeous woman!

കേതകമോ… ചെന്പകമോ…
സൗരഭമായ്… നിന്നുടലിൽ…

Is it the fragrance of the pandanus plant?
or is it the white pumeria flower?
that adds to the exotic fragrance of your body

മായാ മനോമയീ സഖീ സതതം ദേവൻ തരും സുഖം
ആയർകുലം സദാ മുദാ അണിയും നാദം ഭവത്ഥനം

Spiritually absorbed dreamer, lady friend,
the pleasure you always receive from your Godly lover
The songs gently worn always by the Ayar caste…

പറയു നീ മുരളീരവം നിറയെ പ്രണയമോ രതിഭാവമോ
യമുനയിൽ കളഗീതമോ മധുര വിരഹമോ മദലാസ്യമോ

Tell me if these songs oozes out love or sensuality…
Is it the song of river Yamuna?
or the sweet loneliness or her voluptuousness?

യദുകുലപ്രിയേ മുരഹരപ്രിയേ മധുമരാളികേ…
ആ… ആ… ആ…

The lover of the one from the Yadhu clan, the mighty Krishna,
Oh, the sweet female swan!

ധിത്തികി ധിത്തികി ധെയ്
തക തധിമി തധിമി ധെയ്
മണിവർണ്ണന്റെ കണ്മുന്നിൽ ഗോപികളാടുകിലും…

( ജതി… )

കാമുകിയായ്… സേവികയായ്…
ദേവികയായ്… ഗോപിക നീ

രാവുകളിൽ… പാലലയിൽ…
രാസനിലാവായവൾ നീ

ഓരോ ലതാങ്കുരം സദാ വിരിയെ തേടും പദസ്വനം
ഓരോ ശിലാതലം വൃഥാ തിരയും മായം മധുസ്മിതം

വിരലുകൾ വരവീണയിൽ പതിയെ തഴുകവേ സ്മര താപമോ
മഥുരയിൽ രസരാസലീലയിൽ അലിയവേ അവനറിയുമോ

മദപയോധവേ…
മധുരദർശനേ…
ചകിത ലോചനേ…
ആ… ആ… ആ…

ധിത്തികി ധിത്തികി ധെയ്
തക തധിമി തധിമി ധെയ്
മണിവർണ്ണന്റെ കണ്മുന്നിൽ ഗോപികളാടുകിലും…


Translation done by Kiran Verghese