പ്രവാസിമനസ്സ് !

ഉഷസ്സിൻ നാമ്പുകള്‍ തുഷാരം കിനിയുമ്പോള്‍
ദേവദാരുവൃക്ഷത്തില്‍ സംഗീതമുണരുമ്പോൾ
അകലെയാ ചക്രവാളം കറുത്ത് ഇരുളുമ്പോൾ
എന്തിനെൻ ഓർമ്മകൾ മലയാണ്മ അണിയുന്നു?

പുതുമഴയിൻ നറുമണം ലഹരിയേകുമ്പോൾ
പൌർണ്ണമിയിൽ ധരണിയൊരു വിധവയാകുമ്പോൾ
അങ്ങകലെ അലകടലിൻ തേങ്ങലുയരുമ്പോള്‍
എന്തിനീ അന്തരാത്മാവിങ്ങനെ പൊടിയുന്നു?

നഷ്ടസ്വപ്നങ്ങളെന്‍ രമണീയ സഘികള്‍
അവരെന്നും എനിക്കെൻ അനുബന്ധ ശിൽപ്പികൾ
ആയിരം കാതമിങ്ങകലെ ആണെങ്കിലും
മലയാളം മനതാരായി വിടരുന്നിതെപ്പോഴും !

- മേനോന്‍
29-Jul-2009 10:16 PM