ഒരു നല്ല മലയാളം കവിത

1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
പ്രണയം... പ്രാണൻ കൊടുത്താലും നാണയം ഇല്ലെങ്കിൽ നാണം കേടുന്നൊരു നാട്ടിലാണിന്നെന്റെ പ്രണയം !

ഹൃദയം... ഹൃദ്യമാണെന്നൊക്കെ തോന്നും അതെന്നാലും ദയയെന്ന ഭാവത്തെ അറിയാത്ത മരമിന്നു ഹൃദയം !

വിജയം... വിദ്യയിൽ നാമഗ്രകണ്യനായി മാറിയിട്ടന്പരപ്പില്ലാതെ നേടേണ്ട പലതല്ലേ വിജയം !

വിനയം... വിജയങ്ങളോരോന്നായി അറിയുന്പോൾ അകതാരിൽ അറിയാതെ വിടരേണ്ട മണമുള്ള മലരാണു വിനയം !

നടനം... ബന്ധങ്ങൾ അകലാതിരിക്കുവാൻ അച്ഛനും അമ്മയും മക്കളും ചേർന്നു നിന്നാടുന്നു നടനം !

ഭവനം... ഭയ ഭക്തി ബഹുമാനം ഭാര്യയോടായല്പം കാട്ടിയില്ലെങ്കിൽ ഭയക്കേണ്ട വനമാകും ഭവനം !

പതനം... പുതുതായി നിനക്കൊന്നും ലോകത്തിനായിട്ടു നല്കാൻ കഴിഞ്ഞില്ല എങ്കിൽ നീ അറിയൂ നിൻ പതനം !

മരണം... രണ്ടു നാൾ സങ്കട കണ്ണീരു കഴിയുന്പോൾ ഉറ്റവർ പോലും മറക്കുമല്ലോ എന്റെ മരണം !

രണ്ടു നാൾ സങ്കട കണ്ണീരു കഴിയുന്പോൾ ഉറ്റവർ പോലും മറക്കുമല്ലോ എന്റെ മരണം !

ഇന്നലെ facebook-ൽ നിന്നും ലഭിച്ച ഈ ഒരു കവിത എനിക്ക് വല്ലാതെ അങ്ങ് ഇഷ്ട്ടമായി…

കണ്ടു കഴിഞ്ഞപ്പോ തന്നെ അതിന്റെ lyrics ആരേലും online post-യിട്ടുണ്ടോ എന്ന് നോക്കി. കണ്ടില്ല !

ഉടനെ തന്നെ കുത്തിയിരുന്ന് Google transliteration വഴി ടൈപ്പ് ചെയ്തുണ്ടാക്കി facebook -ൽ പോസ്റ്റ്‌ ചെയ്തു.

അതിന്റെ വീഡിയോ സഹിതം ഒരു ബ്ലോഗ്‌ എഴുതണം എന്നും വിചാരിച്ചു. ഇപ്പൊ ദാ പോസ്റ്റുന്നു…

നാദിർഷാ, നിങ്ങൾക്ക് എന്റെ അഭിനന്ദനങ്ങൾ… :)